നടിയെ ആക്രമിച്ച കേസ് വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തു; നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

Glint Desk
Sun, 30-01-2022 11:47:54 AM ;

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പോലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.

കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു.

Tags: