സില്‍വര്‍ ലൈന്‍: 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും, 2025ല്‍ പദ്ധതി പൂര്‍ത്തിയാകും; മുഖ്യമന്ത്രി

Glint Desk
Tue, 04-01-2022 01:58:06 PM ;

അടുത്ത രണ്ട് വര്‍ഷത്തില്‍ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പറഞ്ഞത്;

2018ലാണ് കെ-റെയില്‍ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. അഞ്ച് പാക്കേജുകളിലായി ഒരേ സമയം നിര്‍മാണം നടത്തി 2025 ഓട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വര്‍ഷത്തില്‍ 365 ദിവസം 24 മണിക്കൂറും പ്രവര്‍ത്തി നടക്കും. രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി.

Tags: