കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി

Glint Desk
Fri, 03-12-2021 07:43:04 PM ;

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷത്തെ അവധിക്ക് ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. കള്ളപ്പണക്കേസില്‍ ബിനീഷ് അറസ്റ്റിലായി പതിനാല് ദിവസത്തിന് ശേഷമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ഇതിന് പിന്നാലെയാണ് എ.വിജയരാഘവന്‍ ആക്ടിങ്ങ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്നു വിജയരാഘവന്‍.

Tags: