ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കം; കേരളത്തില്‍ വിലപ്പോകില്ലെന്ന് കോടിയേരി

Glint Desk
Mon, 22-11-2021 10:47:18 AM ;

സംസ്ഥാനത്തെ മത മൈത്രി തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഹലാല്‍ വിവാദം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

ഹലാല്‍ എന്നാല്‍ മന്ത്രിച്ചൂതി മുസലിയാര്‍ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ പ്രചരണം കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇവരുടെ പ്രസ്താവനകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഹലാല്‍ വിഷയത്തില്‍ കടുത്ത വിദ്വേഷ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്നത്.

Tags: