ബത്തേരി കോഴ ആരോപണം; കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

Glint Desk
Fri, 24-09-2021 12:47:34 PM ;

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍, സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

പോലീസ് നല്‍കിയ അപേക്ഷയില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് ശബ്ദം പരിശോധിക്കാനാണ് അനുമതി. കെ സുരേന്ദ്രനും, പ്രസീത അഴീക്കോടും ഒക്ടോബര്‍ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നും കോടതി അറിയിച്ചു.

Tags: