സുരേഷ് ഗോപിയെ അധ്യക്ഷനാക്കാന്‍ കേന്ദ്രം; പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്ന് മറുപടി

Glint Desk
Sun, 19-09-2021 11:09:47 AM ;

സംസ്ഥാന ബി.ജെ.പിയുടെ തലപ്പത്ത് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷനാവാനില്ലെന്നും, പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍, പാഠവമുള്ള ആളുകള്‍ക്ക് മാത്രമേ സാധിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

'പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്താനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന കുറച്ച് നേതാക്കളെയുള്ളൂ പാര്‍ട്ടിയില്‍. ഞാന്‍ എന്ത് ജോലി ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അതില്‍ പ്രമുഖരായ അഞ്ച് പേര്‍ക്ക് നന്നായറിയാം. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യാനാണ് എനിക്ക് താല്‍പര്യം എന്നത് അവര്‍ക്കറിയാം. അതൊക്കെ ഞാന്‍ ഓടി നടന്നു ചെയ്യുന്നുണ്ട്.

പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കൊക്കെ വരാന്‍ പാഠവമുള്ള ആളുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. നാമ്പു നട്ട് വേരോടാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് അത് അത്യാവശ്യവുമാണ്. അതിനൊന്നും ഞാന്‍ ഉതകില്ല, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി, ജനങ്ങളില്‍ ചെന്ന് ചേരുന്ന നല്ല പദ്ധതികള്‍ക്ക് കുടപിടിക്കും', സുരേഷ് ഗോപി പറഞ്ഞു.

Tags: