ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

Glint desk
Sun, 15-08-2021 01:20:58 PM ;

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും ചെയ്തു. ഒ.രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പതാക ഉയര്‍ത്തുന്നതിന് സമീപം ഉണ്ടായിരുന്നു. പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ കുരുങ്ങിയതു കൊണ്ടാണ് തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമ നിറം താഴെ വരുന്ന രീതിയിലാണ് കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. പതാക പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.

Tags: