മിന്നും വിജയം; ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചു

Glint desk
Sun, 02-05-2021 12:48:03 PM ;

ഉടുമ്പന്‍ചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തിയെ പരാജയപ്പെടുത്തിയത്.

2001 മുതല്‍ തുടര്‍ച്ചയായി സി.പി.ഐ.എം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.

Tags: