കൊവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു

Glint desk
Wed, 14-04-2021 04:48:00 PM ;

കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റീനുശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.

Tags: