നേമത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി.മുകുന്ദനോ?

Glint desk
Sat, 13-03-2021 10:37:27 AM ;

ബി.ജെ.പി.നേതാക്കള്‍ ഗുജറാത്ത് എന്ന് വിശേഷിപ്പിക്കുന്ന നേമത്ത് യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ആരെന്നറിയാന്‍ കാതോര്‍ത്ത് രാഷ്ട്രീയ കേരളം. ബി.ജെ.പി.യില്‍ ഏറെക്കാലമായി ഒതുക്കി നിര്‍ത്തിയിരിക്കുന്ന ഒരു മുതിര്‍ന്ന നേതാവായിരിക്കും സ്ഥാനാര്‍ത്ഥി എന്ന് അഭ്യൂഹമുണ്ട്. അങ്ങനെയായാല്‍ അത് പി.പി മുകുന്ദനായിക്കൂടെന്നില്ല. അടുത്തിടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഒരു ടി.വി. അഭിമുഖത്തില്‍ മുകുന്ദന്‍ ബി.ജെ.പി.യില്‍ ഇപ്പോള്‍ ഇല്ല എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ മുകുന്ദന്‍ പ്രതികരിച്ചത് ആയുസ് മുഴുവന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന് സമര്‍പ്പിച്ച അനുഭവം പറഞ്ഞു കൊണ്ടാണ്. പക്ഷേ പാര്‍ട്ടിയുടെ വിജയ യാത്ര മുകുന്ദന്‍ താമസിക്കുന്ന കണ്ണൂരിലെ ഗ്രാമത്തിലൂടെ പോയിട്ട് പോലും അദ്ദേഹത്തെ ആരും ബന്ധപ്പെട്ടിരുന്നില്ല. ഇത് തന്നെ വളരെ വേദനിപ്പിച്ചതായി അടുപ്പക്കാരോട് അദ്ദേഹം പറഞ്ഞിരുന്നു. 

നിരന്തരമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുകുന്ദന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുവാന്‍ സമ്മതം മൂളിയോ എന്ന സംശയമാണ് സംഘ പരിവാറില്‍ ഒരു വിഭാഗത്തിനുള്ളത്. മുകുന്ദന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല.

Tags: