ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍, നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും

Glint desk
Wed, 16-12-2020 11:41:33 AM ;

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും, ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു. മുനിസിപ്പാലിറ്റി ഒഴികെയുള്ള കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയാണ് ഉള്ളത്.

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ നാല് ഇടത്ത് എല്‍ഡിഎഫും, രണ്ടിടത്ത് യുഡിഎഫും മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ നാലിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറ്റം. ബ്ലോക്ക് പഞ്ചായത്തില്‍ 101 ഇടത്ത് എല്‍ഡിഎഫ് മുന്നേറുന്നുണ്ട്. 50 ഇടങ്ങളില്‍ മാത്രമാണ് ഇവിടെ യുഡിഎഫിന് മുന്നേറ്റം. ഒരിടത്ത് ബിജെപിയും സാന്നിധ്യം അറിയിച്ചു. ഗ്രാമ പഞ്ചായത്തിലെ കണക്കെടുത്താല്‍ 448 ഇടത്ത് എല്‍ഡിഎഫിന് തന്നെയാണ് മുന്നേറ്റം. 370 ഇടത്ത് യുഡിഎഫും 29 ഇടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.

Tags: