Skip to main content

സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് എതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഗണേഷ് കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജ്. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്നും പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിച്ചത് ഗണേഷ് കുമാറും അദ്ദേഹത്തിന്റെ പി.എയുമാണെന്ന് ശരണ്യ മനോജ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. 

സോളാര്‍ കേസില്‍ മറ്റ് നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുന്‍പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡി.വൈ.എഫ്.ക്കൈാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്തുപറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ് എന്ന് ശരണ്യ മനോജ് പറഞ്ഞു.