Sat, 31-10-2020 11:31:18 AM ;
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം വിലയിരുത്തി.
ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ നേരിടട്ടെയെന്നും ഇതിന്റെ പേരില്‍ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സി.പി.എം കേന്ദ്ര നേതൃത്വം നിലപാടെടുത്തു. കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു.