സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി മുല്ലപ്പള്ളി

Glint desk
Sat, 29-08-2020 11:23:29 AM ;

കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തെത്തിയ സാഹചര്യത്തിലാണ് പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം എഐസിസിയും ഇത്തരം ഒരു നിര്‍ദേശം നല്‍കിയിരുന്നു. 

ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായപ്രകടനങ്ങള്‍ക്കും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ പ്രകടിപ്പിക്കരുതെന്നും എ.ഐ.സി.സിയുടെ നിര്‍ദേശം പാലിക്കണമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: