പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Glint desk
Sun, 16-08-2020 11:50:36 AM ;

രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ആകെ മരണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 

അപകടത്തിപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു.

Tags: