പെട്ടിമുടി ദുരന്തം; മരണം 52 ആയി

Glint desk
Tue, 11-08-2020 11:11:13 AM ;

രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മഴയും വലിയ പാറക്കൂട്ടങ്ങളുമെല്ലാം തിരച്ചില്‍ ദുഷ്‌കരമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാഴാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍ നിന്ന് 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Tags: