
പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 49 ആയി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്.