Sat, 08-08-2020 01:37:40 PM ;
രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി മണ്ണിനടിയില്‍ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
കൂടുതല്‍ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചില്‍. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.
തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്‌പെഷല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയര്‍ & റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ചു.