ശ്രീനാരായണീയരെ പറ്റിച്ച് തുഷാര്‍ വസ്തു വാങ്ങി കൂട്ടുന്നു : ശ്രീനാരായണ സംയുക്ത വേദി

Glint Desk
Sat, 01-08-2020 02:04:37 PM ;

മഹേശന്‍ 13 കോടി മോഷ്ട്ടിച്ചെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലന്ന് തെളിഞ്ഞെന്ന് ശ്രീനാരായണ സംയുക്ത വേദി. കഴിഞ്ഞ ഡിസംബര്‍ 2 ന് തുഷാറിന്റയും മകന്റയും പേരില്‍ 40.6 ഏക്കര്‍ ഏലത്തോട്ടം വാങ്ങിയ പണം ആരുടേതാണ് ? വസ്തു വാങ്ങിയ രേഖകളുമായാണ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ബന്ധുക്കളുടെ പേരില്‍ വസ്തു വാങ്ങുന്നത് ശ്രീനാരായണീരുടെ പണം കൊണ്ടാണ്. പാവങ്ങളുടെ പണം ഒരു കുടുംബത്തിലേക്ക് പോകുന്നു.വസ്തു ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരും.വീട്ടില്‍ വട്ട് കളിച്ച് നടക്കുന്ന തുഷാറിന്റ് മകന്റ് പേരിലും, പ്രീതി നടേശന്റ് ബന്ധുക്കളുടെ പേരിലും എസ്.എന്‍.ഡി.പിയുടെ പണം എടുത്ത് വസ്തു വാങ്ങിക്കൂട്ടുകയാണ്. പ്രതീ നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനങ്ങളില്‍ നിന്ന് രാജിവെയ്ക്കണമെന്നും ശ്രീനാരായണ സംയുക്തവേദി ആവശ്യപ്പെട്ടു.

Tags: