Skip to main content

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ ആരോപണങ്ങളുമായി സുഭാഷ് വാസു. അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കൈമാറുമെന്നും സുഭാഷ് വാസു അറിയിച്ചു.

മരണത്തിന് മുമ്പ് മഹേശന്‍ തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. മഹേശന്‍ എടുത്തതായി പറയുന്ന 9 കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. യൂണിയനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പന്‍ചോലയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടുണ്ട്. തുഷാറിന്റെയും സഹോദരിയുടെയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് പറഞ്ഞു.

നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊടുത്ത് തുഷാര്‍ സ്വര്‍ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.

ഐ.ജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മഹേശന്റെ ആത്മഹത്യയില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.