ഭാര്യ നിര്‍ബന്ധിച്ചു, യുവാവ് ബീഫ് വാങ്ങാനിറങ്ങി; കാറ് പോലീസുകൊണ്ടുപോയി

Glint Desk
Fri, 27-03-2020 05:14:39 PM ;

ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബീഫ് മേടിക്കാനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. ബീഫ് തേടി കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് പുറപ്പെട്ട യുവാവ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോലീസുകാരോട് കാര്യം വിശദീകരിച്ചെങ്കിലും കേസ്ചാര്‍ജ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുത്തു. 

എറണാകുളം ജില്ലയില്‍ പൊതുവെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ ഇപ്പോഴും ഒരാവശ്യവുമില്ലാതെ നിരത്തിലിറങ്ങുന്നുണ്ട്. പോലീസ് പരിശോധനയില്‍ മരുന്ന് വാങ്ങാന്‍ പോവുകയാണെന്ന് കള്ളം പറയുന്നവരുമുണ്ട്. 

ഇക്കാരണം കൊണ്ട് യഥാര്‍ത്ഥ ആവശ്യത്തിന് പുറത്തിറങ്ങുന്നവരാണ് വെട്ടിലാകുന്നത്. പോലീസിന് കള്ളം പറയുന്നവരെയും സത്യം പറയുന്നവരെയും തിരച്ചറിയാന്‍ ബുദ്ധിമുട്ടാണ്. അതുമൂലം ശരിയായ കാരണം കൊണ്ട് പുറത്തിറങ്ങുന്നവരും പോലീസിന്റെ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നു.

Tags: