നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

Glint desk
Thu, 27-02-2020 02:41:07 PM ;

 

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയില്‍ രേഖപ്പെടുത്തി. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതി ആകുന്നതിന് മുമ്പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിയിലായിരുന്നു ഈ പരസ്യ പ്രസ്താവന. പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ പ്രൊസിക്യൂഷന്റെ പ്രധാന സാക്ഷിയാവുകയും ചെയ്തു. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണ്ണായകമാവുന്നത്. 

2015 ജനുവരി 31ന് കലൂരിലെ ഇതേ കോടതി മുറിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹ മോചന ഹര്‍ജി തീര്‍പ്പായത്.  

നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദീഖ് എന്നിവരും സാക്ഷി വിസ്താരത്തിനായി കോടതിയില്‍ എത്തിയിരുന്നു. 

ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും.  

Tags: