Skip to main content

കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. വിഷയം അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമതിയില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

അതേ സമയം കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന ജേക്കബ് എബ്രബാമിനെ തന്നെ കുട്ടനാട്ടില്‍ മത്സരിപ്പിക്കുമെന്ന് പി.ജെ ജോസഫ് വിഭാഗം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ജോസ് കെ. മാണിയും പ്രതികരിച്ചു.

Tags