കെ.സുരേന്ദ്രന്‍ ചുമതലയേറ്റു; വിട്ട് നിന്ന് നേതാക്കള്‍

Glint Desk
Sat, 22-02-2020 12:35:17 PM ;

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് റോഡ്‌ഷോ ആയി എത്തിയ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ പുതുയുഗത്തിന്റെ തുടക്കമാണിതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ചടങ്ങില്‍ പറഞ്ഞു. 

ഒ.രാജഗോപാല്‍, പി.പി മുകുന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരനും, എ.എന്‍ രാധാകൃഷ്ണനും, ശോഭാ സുരേന്ദ്രനും ചടങ്ങിനെത്തിയില്ല.

പി.എസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞ് തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബി.ജെ.പി അധ്യക്ഷനായി കെ.സുരേന്ദ്രന്‍ വരുന്നത്.

Tags: