പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. കേസില്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
നിലവില്‍ എം.എല്‍.എ ആയ ഇബ്രാഹിം കുഞ്ഞിനെ നിയമസഭാ സമ്മേളനം തീരുന്നതിനനുസരിച്ച് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ആവശ്യമായുള്ള ചോദ്യാവലി സഹിതം പൂര്‍ത്തിയായെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.