സെന്‍സസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചതില്‍ സര്‍ക്കാരിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അതിന് ഉത്തരം നല്‍കരുതെന്നും ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് അത് ഒഴിവാക്കി എന്നും വിശദീകരിച്ചിരുന്നു.
വ്യക്തിയുടെ ജനനതീയതി, മാതാപിതാക്കളുടെ ജനനസ്ഥലം എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ സെന്‍സസിന്റെ ആദ്യഘട്ടത്തിലെ 34 ചോദ്യങ്ങളുടെ പട്ടികയില്‍ ഈ ചോദ്യങ്ങള്‍ ഇല്ല. സര്‍ക്കാര്‍ തീരുമാനം വന്നതിന്റെ അടുത്ത ദിവസം സെന്‍സസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെയാണ് ഇത് തിരിച്ചറിഞ്ഞത്. ശേഷം ഈ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ലെന്നും ജനസംഖ്യ രെജിസ്റ്ററിലാണ് ഉള്ളതെന്നും പൊതുഭരണ വകുപ്പ് ജനങ്ങളെ അറിയിച്ചു.