Skip to main content

സംസ്ഥാനസര്‍ക്കാര്‍ ഇടുക്കുന്ന നടപടികള്‍ക്കും നിലപാടുകള്‍ക്കുമെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനം എന്നും ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുന്നു എന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും  കോടിയേരി പറയുന്നു. അതേ സമയം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇതിനെതിരെ അയഞ്ഞനിലപാടാണ് സ്വീകരിക്കുന്നത്.

പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ കക്ഷികള്‍ പ്രതികരിച്ചിരുന്നു. 

ഗവര്‍ണറുടെ നടപടികളെ വിമര്‍ശിച്ച് കൊണ്ടുള്ള മുഖപ്രസംഗം ദേശാഭിമാനിയില്‍ ഇന്നലെയും പ്രസിദ്ധീകരിച്ചിരുന്നു.