Skip to main content

റോഡുകളുടെ ദുരവസ്ഥയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിക്കെതിരെ പരസ്യവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത്.കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പുണ്ട് ,അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്‌നം. 

സര്‍ക്കാര്‍ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്ക് എതിരെ തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറില്‍ പണം കൈമാറിയതാണ്. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.