Skip to main content

shane nigam restricted from malayalam flms

സിനിമാതാരം  ഷെയ്ന്‍ നിഗത്തിനെ ഇനി മലയാളസിനിമയില്‍  അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയിന്റെ നിസഹകരണത്തെ തുടര്‍ന്ന് മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍  വേണ്ടെന്നുവച്ചതായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗത്തിലാണ് ഷെയ്നെ വിലക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.  തീരുമാനം താര സംഘടനയായ എഎംഎംഎയെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇരുചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയുടെ ചിലവാണുണ്ടായത്. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.

മുടി വെട്ടിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ  പോസ്റ്റു ചെയ്യ്ത ഷെയ്ന്‍  സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ കളിയാക്കുകയായിരുന്നു എന്ന്  നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി.