Kochi
ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലെക്സ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. റിഫൈനറിയുടെ പുതിയ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപന കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു. കൊച്ചിന്‍ റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അഭിമാനകരമാണെന്ന് മോഡി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ വികസന പദ്ധതികള്‍ റിഫൈനറിയുടെ പ്രവര്‍ത്തന സാധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്നും വരും നാളുകളില്‍ പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയെ തേടിയെത്തുമെന്നും മോഡി വ്യക്തമാക്കി.