രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് തോല്‍വി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം പരാജയപ്പെട്ടത്. നേരത്തെ 102 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ദേശീയ ടീം അംഗം കൂടിയായ ഉമേഷ് യാദവാണ് കേരളത്തിനെ തകര്‍ത്തത്.
തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതില്‍ കേരളത്തിന് സന്തോഷിക്കാം.