Skip to main content
Kochi

മാധ്യമങ്ങളെ ശബരിമലയില്‍ എന്തിനാണ് തടയുന്നതെന്ന് ഹൈക്കോടതി. മാധ്യമങ്ങള്‍ ശബരിമലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അതിന്റെ ഗുണം സര്‍ക്കാരിന് കൂടിയല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. നിലയ്ക്കലില്‍ പോലീസുകാര്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ്. ഈ സാഹചര്യത്തില്‍ അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി പറഞ്ഞു.

 

നിലവില്‍ തന്ത്രിയേയും മേല്‍ശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇക്കാര്യത്തില്‍ പോലീസിന്റെ പറഞ്ഞിരിക്കുന്നത്. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു.