നടന്‍ ദീലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
പ്രളയം വന്നതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ വൈകിയത് രാജിവെച്ചു പോയവരെ തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായാണ് പ്രസിഡന്റില്‍ നിന്ന് മോഹന്‍ലാല്‍ എന്ന വിഷയത്തിലേക്ക് മാറി, അത് തനിക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ബോഡി ഉണ്ടാക്കിയിട്ടുണ്ട്.കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് അംഗങ്ങള്‍ രാജിവെച്ചാല്‍ വീണ്ടും ആപ്ലിക്കേഷന്‍ തരണം, സ്വീകരിക്കുമോ ഇല്ലയോ എന്നത് അപ്പോഴാണ്. മോഹന്‍ലാല്‍ പറഞ്ഞു.