Skip to main content
Kochi

 kalolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആര്‍ഭാടങ്ങളൊഴിവാക്കി  കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.

 

കലോത്സവത്തിന്റെ തീയതികള്‍ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന് പുറമേ കായികോത്സവം തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.