Thiruvananthapuram
പ്രളയം മൂലം സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം പ്രാഥമിക കണക്കുകളെക്കാള്‍ വളരെ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സഹായത്തിന് പുറമേ വീടും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. വാഹനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. ബാങ്കുകള്‍ തുറന്നാലുടനെ തന്നെ അടിയന്തരസഹായമായ പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി പഞ്ചായത്തുകള്‍ അടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കുമെന്നും ജലസ്രോതസുകളില്‍ മാലിന്യം തള്ളിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.