സ്‌കൂളുകള്‍ ഈ മാസം 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Glint Staff
Mon, 27-08-2018 01:30:57 PM ;
Thiruvananthapuram

school-opening

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഈമാസം 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രളയം കാരണം സംസ്ഥാനത്ത് ഓണാവധി ഇത്തവണ നേരത്തെയാക്കിയിരുന്നു. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഈ മാസം 17മുതല്‍ അവധി ആയിരുന്നു.

 

കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഓഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷയും മാറ്റിവച്ചിരുന്നു.

 

ക്ലാസ്സുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ നിലവില്‍ സ്‌കൂകളിലും മറ്റ് വിദ്യാഭ്യായ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ വേറെയിടങ്ങളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

 

Tags: