പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് അനുവദിക്കുന്നതിന് ഫീസ് ഒഴിവാക്കി

Glint Staff
Fri, 24-08-2018 04:43:59 PM ;
Kochi

 passport

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ തീരുമാനം. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനായി ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനെയോ, കൊച്ചി പനമ്പള്ളി നഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയോ സമീപിക്കണം. ഇവര്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസായ 1500 രൂപയുംപിഴയായ 1500 രൂപയും അടയ്‌ക്കേണ്ടതില്ല.

 

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ തെളിവായി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കണം. പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാട് സംഭവിച്ചവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമില്ല.

 

ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ അന്ന് തന്നെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് എന്തെങ്കിലും സംശയങ്ങളും അന്വേഷണങ്ങളും ഉണ്ടെങ്കില്‍ 9447731152 എന്ന നമ്പറില്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെടാം.

 

Tags: