മഴയ്ക്കു ശമനം; ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു

Glint Staff
Sat, 11-08-2018 12:05:51 PM ;

 CHERUTHONY

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2400.88 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല.

 

കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളായ പെരുമ്പാവൂര്‍, കാലടി, ആലുവ എന്നീ സ്ഥലങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ ഉണ്ടായില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടില്ല. എന്നാല്‍ പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ള ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്.

 

കര്‍ക്കടക വാവുബലി അര്‍പ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ആലുവ മണപ്പുറം മുങ്ങിപ്പോയതിനാല്‍ തൊട്ടടുത്ത സ്ഥലങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മണപ്പുറത്തെ ക്ഷേത്രം മുക്കാല്‍ ഭാഗം മുങ്ങിയ നിലയിലാണ്. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

 

Tags: