Pathanamthitta
കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്.
അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്. ആരോപണ വിധേയരായ വൈദികരെ, നേരത്തെ ചുമതലകളില്‍ നിന്ന് സഭ ഒഴിവാക്കിയിരുന്നു. ഇവര്‍ക്കെതിരെ സഭാ തലത്തില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.