'തീവണ്ടി'യുടെ ട്രെയിലറെത്തി

Glint Staff
Sat, 23-06-2018 12:56:52 PM ;

theevandi

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം പുകവലിക്കാരാനായ ബിനീഷ് എന്ന യുവാവായിട്ടാണ് ടോവിനോ ചിത്രത്തിലെത്തുന്നത്. ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.

പുകവലി ബനീഷിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിലൂടെയാണ് തീവണ്ടിയുടെ കഥ പുരോഗമിക്കുക. നേരത്തെ പുറത്തിറങ്ങിയ ജീവാംശമായി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുതുമുഖ നടി സംയുക്താ മേനോനാണ് നായിക.

 

വിനി വിശ്വലാലാണ് തീവണ്ടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.

 

 

 

Tags: