Skip to main content
Kottayam

 messi

ലോകകപ്പ് മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് വീടുവിട്ടിറങ്ങിയ യുവാവിനായി തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണു ഏറ്റുമാനൂര്‍ സ്വദേശി ദിനു അലക്‌സിനെ (30) കാണാതായത്.

 

അര്‍ജന്റീന കളിയില്‍ തോറ്റതിലുള്ള സങ്കടം മൂലമാണ് വീടു വിട്ടു പോകുന്നതെന്ന് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ദിനുവിന്റെ വീടിന് തൊട്ടടുത്തുകൂടിയാണ് മീനച്ചിലാറ് ഒഴുകുന്നത്. അതിനാല്‍ പോലീസും അഗ്‌നിശമന സേനയും ഇവിടെ പരിശോധന നടത്തുകയാണ്. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് ദിനുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

ഇന്നലെ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് മൂന്ന് ഗോളിനാണ് അര്‍ജന്റീന തോറ്റത്.