കെവിന്‍ വധം: കോട്ടയം മുന്‍ എസ്.പിയും ഷാനുവും ബന്ധുക്കളെന്ന് എ.എസ്.ഐ

Glint Staff
Fri, 01-06-2018 01:19:26 PM ;
Ettumanoor

shanu chacko, Mohammed Rafique

കെവിന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ ബന്ധുവാണ് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീക്കെന്ന് ആരോപണം. കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോടതിയില്‍ എ.എസ്.ഐയുടെ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്‌.

 

കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന കുറ്റത്തിനാണ് എ.എസ്.ഐ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യേഗസ്ഥരെ വകുപ്പ് തല നടപടിയിലൊതുക്കി താഴെ കിടയിലുള്ളവരെ കുടുക്കുകയാണെന്നും ബിജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

 

മുഹമ്മദ് റഫീഖ് കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും വാര്‍ത്ത പുറത്ത് വന്നിരുന്നു.കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മുഹമ്മദ് റഫീഖിനെ മുഖ്യമന്ത്രി നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു. എന്നാല്‍ ഇത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.

 

Tags: