കെവിന്റെ കൊലപാതകം: രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍

Glint Staff
Wed, 30-05-2018 01:11:34 PM ;
Kottayam

kevin

കെവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകലിന് സഹായം ചെയ്തെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ ബിജു, ഡ്രൈവര്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളതെന്ന് ഐ.ജി വിജയ് സാഖറെ അറിയിച്ചു. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

 

മുഖ്യപ്രതി ഷാനുവിനോട് ഫോണില്‍ സംസാരിക്കുന്നത് എ.എസ്.ഐ ബിജുവാണെന്ന് ഐ.ജി സ്ഥിരീകരിച്ചു. ഇവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമാകുമെന്നും ഐ.ജി പറഞ്ഞു. ഇവര്‍ കൈക്കൂലി വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

 

കെവിന്‍ തങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടുപോയെന്നാണ് നിലവില്‍ പിടിയിലായിരിക്കുന്ന പ്രതികളുടെ മൊഴി. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

Tags: