Tue, 29-05-2018 12:18:28 PM ;
Kottayam
പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയ ഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്. കെവിന്റെ ഭാര്യ നീനു അലമുറയിട്ട് വീണു. മാതാപിതാക്കള്‍ക്കും സങ്കടം പിടിച്ചു നിര്‍ത്താനായില്ല.
ഹര്‍ത്താലായിട്ടുപോലും അവസാനമായി കെവിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറ് കണക്കിനാളുകളാണ് എത്തുന്നത്. ഇവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസ് ഏറെ പണിപ്പെടുകയാണ്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം.