തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതു(29) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്.
ജീതുവും ഭര്‍ത്താവ് വിരാജും കഴിഞ്ഞ കുറേ നാളായി അകന്ന് കഴിയുകയായിരുന്നു. വിവാഹ മോചനക്കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജീതുവിനെ വിരാജ് വിളിച്ചു വരുത്തിയത്.
കുടുംബശ്രീയോഗത്തില്‍ വെച്ചാണ് ആക്രമം നടക്കുന്നത്. യോഗത്തിനിടയില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കെയായിരുന്നു വിരാജ് പൊടുന്നനെ പോട്രോളൊഴിഴിച്ച് ജീതുവിനെ തീകൊളുത്തിയത്. എന്നാല്‍ കണ്ടു നിന്നവരാരും ഇടപെട്ടില്ല. തുടര്‍ന്ന് വിരാജ് ഓടി രക്ഷപ്പെട്ടു. പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.