മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍; ഏട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം

Glint staff
Wed, 21-03-2018 12:04:38 PM ;
Palakkad

madhu

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.
 

 

മധുവിനെ മുക്കാലി പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദ്ദിച്ചവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുക. സംഘത്തിലുണ്ടായിരുന്ന ബാക്കി എട്ട് പ്രതികള്‍ മധുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

 

എന്നാല്‍, ഇവര്‍ മര്‍ദ്ദിച്ചവര്‍ക്കൊപ്പം വനത്തില്‍ പോവുകയും മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ പട്ടികവര്‍ഗപീഡന നിരോധനനിയമം, അനധികൃമായി വനമേഖലയില്‍ പ്രവേശിക്കല്‍ എന്നീ നിയമങ്ങള്‍ അനുസരിച്ചായിരിക്കും കുറ്റം ചുമത്തുക.

 

 

 

Tags: