Houston
ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യാ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. നിലവില്‍ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന നൃത്തവിദ്യാലയം നടത്തിവരികയാണ് ദിവ്യാ ഉണ്ണി.