Skip to main content
Kochi

vypin-attack

കൊച്ചി വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടമ്മയെ അടിച്ച് അവശയാക്കിയ ശേഷം കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. സ്ത്രീകളുടെ നേതൃത്വത്തിലാണ് വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിനിയായ വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചത്. നാട്ടുകാരെല്ലാം നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. പതിനാലുകാരിയായ മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

 

അയല്‍വാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മുനമ്പം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ പത്മ ജംഗ്ഷനില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ രക്ഷിക്കാതെ ആള്‍ക്കൂട്ടം നോക്കിനിന്ന സംഭവത്തിന് തൊട്ടു പിന്നാലെയാണ് മുനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്ത് വരുന്നത്.