സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി

Glint staff
Sun, 31-12-2017 03:50:53 PM ;
Thiruvananthapuram

 tvm-st-thomas-institution

തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ മാനേജ്മന്റ് അറിയിച്ചു. ശശി തരൂര്‍ എം.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാര്‍ത്ഥിനിക്ക് ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാം. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷ എഴുതാനും അനുവാദം ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനമായിട്ടുണ്ട്.

 

കഴിഞ്ഞ ജൂലൈ 21 നാണ് വിവാദത്തിനു ആസ്പദമായ സംഭവം നടന്നത്. പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കാന്‍ ആണ്‍കുട്ടി ആലിംഗനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അഭിനന്ദിക്കാന്‍ ആണെങ്കിലും ആലിംഗനം ചെയ്തത് സ്‌കൂളിന്റെ അച്ചടക്കത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടി കുട്ടികളെ  പുറത്താക്കുകയായിരുന്നു.

 

സ്‌കൂളിന്റെ ഈ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. പിന്നീട് ബാലാവകാശ കമ്മീഷന്‍ വിധിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു.സ്‌കൂള്‍ അധികൃതര്‍ക്ക് അനുകൂലമായ വിധിയായിരുന്നു ഹൈക്കോടതിയില്‍നിന്നുണ്ടായത്.

 

 

Tags: