സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

Glint staff
Mon, 18-12-2017 02:29:24 PM ;
Kochi

Oommen-Chandy

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്നും അതിനാല്‍ ഈ കത്തിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായായ കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കു വേണ്ടി  ഹാജരാകുക.

 

റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സിന്റെ പരിധി ലംഘിച്ചെന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.

 

Tags: